പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുല്ലശ്ശേരി പഞ്ചായത്തിൽ രണ്ട്,
വെങ്കിടങ്ങ് പഞ്ചായത്തിൽ അഞ്ച്, പാവറട്ടി പഞ്ചായത്തിൽ ഒന്ന്, എളവള്ളി പഞ്ചായത്തിൽ ഒന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ.

മുല്ലശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മുല്ലശ്ശേരി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ പെട്ട പുരുഷൻ (26, വാർഡ്15), തമിഴ്‌നാട്ടിൽ നിന്നും വന്ന ഊരകം സ്വദേശിയായ പുരുഷൻ (42, വാർഡ് 7), വെങ്കിടങ്ങ് പഞ്ചായത്തിൽ
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കരുവന്തല സ്വദേശിയുടെ കുടുംബാംഗങ്ങളായ പുരുഷൻ( 56), സ്ത്രീ (69, വാർഡ് 12), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പാവറട്ടി സ്വദേശിയുടെ കുടുംബാംഗങ്ങളായ പുരുഷൻ (27), സ്ത്രീ (22, വാർഡ് 12 ), പാടൂരിലെ ചെറുകിട വ്യവസായ സ്ഥാപനത്തിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി പുരുഷൻ (22).
പാവറട്ടി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്കപ്പട്ടികയിൽ പെട്ട മരുതയൂർ സ്വദേശിയായ പുരുഷൻ 23, വാർഡ് 1), എളവള്ളി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബാംഗമായ പരയ്ക്കാട് സ്വദേശി സ്ത്രീ 64, വാർഡ് 5) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.