വാടാനപ്പിള്ളി: തളിക്കുളത്ത് ദേശീയ പാതയിൽ മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. കൊപ്രക്കളം വടക്ക് ഭാഗത്ത് വാഹനം ഇടിച്ച് ചത്ത നിലയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് വാഹനമിടിച്ചതെന്ന് കരുതുന്നു. തൊട്ടടുത്ത കാട്ടിൽ നിന്നും മലമ്പാമ്പ് റോഡിലേക്ക് ഇറങ്ങിയതാണന്ന് പറയുന്നു നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.