പുത്തൻചിറ പൂത്തിരി അംഗൻവാടി സ്മാർട്ടാക്കിയതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു.
വെള്ളാങ്ങല്ലുർ: പുത്തൻചിറ പഞ്ചായത്തിലെ പുത്തിരി അംഗൻവാടിയെ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ ചെലവാക്കി സ്മാർട്ട് അംഗൻവാടിയാക്കിയതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകഷണൻ നിർവഹിച്ചു. മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്രമീളയെ ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എ. നദിർ അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഉണ്ണിക്കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബിന മജീദ്, ബിന സുധാകരൻ, ഐ.സി.ഡി.എസ് സുപ്രവൈസർ ഗീത എന്നിവർ സംസാരിച്ചു.