ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 93ാമത് സമാധി സ്മരണ മൂന്നാം ദിനത്തിലെ പരിപാടികൾ യോഗം ഡയറക്ടർ ബോർഡ് അംഗം എ.എസ് വിമലാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിക്കുന്ന സർക്കാർ തീരുമാനത്തെ ഗുരുവായൂർ യൂണിയൻ അഭിനന്ദിച്ചു.
സൈക്കോളജിസ്റ്റ് അനൂപ് വൈക്കം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ അദ്ധ്യക്ഷനായി. ഏകാത്മകം കലാപ്രതിഭകളെ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ ആദരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ കെ.ടി വിജയൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ ചാണാശ്ശേരി, കൗൺസിലർമാരായ കെ. പ്രധാൻ, കെ.കെ രാജൻ, കെ.ജി ശരവണൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് സതി വിജയൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.ആർ ഉണ്ണിക്കൃഷ്ണൻ, സുഭാഷ് വാഴേപറമ്പിൽ എന്നിവർ സംസാരിച്ചു. ചതയം കലാവേദിയുടെ പ്രവർത്തകരായ അജയ്, സുധാർജനൻ വാക, രാധ പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ ഭജൻ സന്ധ്യ നടന്നു. ഇന്ന് ശിവഗിരി മഠത്തിലെ സ്വാമി ബ്രഹ്മസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടർ ബോർഡ് അംഗം പി.പി സുനിൽകുമാർ (മണപ്പുറം) സമാധി സ്മരണ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ സജീവൻ, വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം വിമലാനന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും.