news-photo
ഗുരുവായൂരിൽ റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

ഗുരുവായൂർ: മന്ത്രി ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ മന്ത്രി സുനിൽ കുമാറിന്റെ വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ഗുരുവായൂരിൽ റോഡ് ഉപരോധിച്ചു. യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന റോഡ് ഉപരോധം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.

യുവമോർച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടിൽ അദ്ധ്യക്ഷനായി. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി, യുവമോർച്ച മണ്ഡലം നേതാക്കളായ സജി കടിക്കാട്, വിജിത്ത് പി.വി, പ്രസന്നൻ ബ്ലാങ്ങാട്, സുബ്രമണ്യൻ പോക്കാം തോട്, തുടങ്ങിയവർ ഉപരോധസമരത്തിന് നേതൃത്വം നൽകി. സമരം അരമണിക്കൂറിലേറെ നേരം പിന്നിട്ട ശേഷം സമരക്കാരെ ടെമ്പിൾ ഇൻസ്‌പെക്ടർ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.