kovid

ചാവക്കാട്: പുന്നയൂർക്കുളം പഞ്ചായത്തിൽ 21 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു വാർഡ് മെമ്പർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കെക്കാട് പഞ്ചായത്തിലെ രണ്ട് ചുമട്ട് തൊഴിലാളിക്കും രോഗമുള്ളതായി കണ്ടെത്തി. വടക്കെക്കാട് ടി.എം.കെ ഓഡിറ്റോറിയത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 138 പേരുടെ സ്രവ പരിശോധനയാണ് ഇന്നലെ നടന്നത്. ഇതിൽ 115 പേരുടെ ഫലം നെഗറ്റീവായി. ചാവക്കാട് നഗരസഭയിൽ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവത്ര, പാലയൂർ, മമ്മിയൂർ, മുതുവട്ടൂർ എന്നിവിടങ്ങളിൽ ഉള്ളവരാണ് നാലു പേർ.