bot
പഞ്ചയത്ത് പ്രസിഡന്റ് സിൽവി സേവ്യർ ബോട്ടുകൾ ഉദ്‌ഘാടനം ചെയ്തപ്പോൾ

കൂഴൂർ : കൂഴൂർ പഞ്ചായത്തിലെ 2020 -2021ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.8 ലക്ഷം രൂപ വകയിരുത്തി അഞ്ച് ഫൈബർ ബോട്ടുകളും ഒന്നര ലക്ഷം രൂപ വകയിരുത്തി. ജീവൻ രക്ഷാ ഉപകരണങ്ങളും വാങ്ങി ജനങ്ങൾക്ക് സമർപ്പിച്ചു. പ്രസിഡന്റ് സിൽവി സേവ്യർ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ഡി പോൾസൺ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് ചെയർമാൻ ഉഷ സദാനന്ദൻ സ്വാഗതം പറഞ്ഞു. കെ.കെ രാജു, വി.വി അന്തോണി, ഗീത മോഹനൻ, പ്രഭ ടീച്ചർ, ബിജു തോട്ടാപ്പിള്ളി, സെക്രട്ടറി സുനിൽകുമാർ എന്നിവർ സംസാരിച്ചു .