ചാലക്കുടി: ശ്രീ നാരായണ ഗുരുദേവന്റെ 93-ാം മഹാപരി നിർവാണദിനം ചാലക്കുടി ഗായത്രീ ആശ്രമത്തിലും പേരാമ്പ്ര ഗുരുചൈതന്യമഠത്തിലും കൊവിഡ് നിയന്ത്രണം പാലിച്ച് നടക്കും. രാവിലെ പ്രഭാത പൂജ മഹാഗുരുപൂജ എന്നിവയ്ക്കു ശേഷം രാവിലെ ഒമ്പതിന് ഉപവാസ യജ്ഞവും അഖണ്ഡ നാമജപയജ്ഞവും ആരംഭിക്കും. സമാധി ദിനം പ്രമാണിച്ച് രാവിലെ ആരംഭിക്കുന്ന ഉപവാസ യജ്ഞം വൈകിട്ട് നാലിന് സമാപിക്കും.
മഹാസമാധി സമയമായ 3.30 ന് വിശേഷാൽ പ്രാർത്ഥന, ധ്യാനം, സമൂഹാർച്ചന എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് ശാന്തിഹവനം, ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരീ നാമജപം എന്നിവയ്ക്കു ശേഷം മഹാസമാധി പൂജ നടക്കും. സുന്ദർലാൽ കൊരട്ടി, ഇന്ദ്രസേനൻ, ചാലക്കുടി സദാശിവൻ എന്നിവർ ഗുരുദേവ പ്രഭാഷണങ്ങൾ നടത്തും. ചടങ്ങുകൾക്ക് ശിവൻ മോഹൻദാസ്, പ്രദീപ് പ്രഭാകരൻ എന്നിവർ നേതൃത്വം നൽകും.