ചാവക്കാട്: ചാവക്കാട് ചേറ്റുവ റോഡ് വീണ്ടും തകർന്നു തുടങ്ങി. റോഡ് പൊട്ടിയും പ്പൊളിഞ്ഞും വലിയ കുഴികൾ രൂപപ്പെട്ടും ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാണ്. കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പൊതുജന പ്രതിഷേധങ്ങളെ തുടർന്ന് പുതുക്കിപ്പണിത് വർഷം തികയുന്നതിന് മുമ്പേ പഴയ അവസ്ഥയിലായി.
ഒരുമനയൂർ സ്വാമിപ്പടിയിൽ ദേശീയപാതയുടെ അവസ്ഥയും വളരെ ശോചനീയമാണ്. വലിയ ഗർത്തങ്ങളാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. ഇവിടത്തെ കുഴികളിൽ ബൈക്കുകൾ വീണ് കഴിഞ്ഞ വർഷങ്ങളിൽ യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ആളപായവും, ജീവനഷ്ടവും ഉണ്ടാകാൻ കാത്തിരിക്കാതെ അധികൃതർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.