ചാവക്കാട്: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ദേശീയപാതാ അധികൃതർ. ദേശീയ പാത 66ൽ ചാവക്കാട് സബ് ഡിവിഷന്റെ കീഴിലുള്ള അണ്ടത്തോട് കാപ്പിരിക്കാട് മുതൽ തൃപ്രായർ ആൽമാവ് വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശമുള്ള കച്ചവടക്കാരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയതായി ദേശീയപാത അസിസ്റ്റന്റ് എൻജിനിയർ എം.ആർ. ശാലിനി പറഞ്ഞു. ഒഴിഞ്ഞു പോകാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഇവർ അറിയിച്ചു.