വരന്തരപ്പിള്ളി: പാലപ്പിള്ളി വി.കെ. രാജൻ മെമ്മോറിയൽ ലേബർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വഴികാട്ടി ട്രൈബൽ യൂത്ത് ക്ലബ്ബിന്റെ സഹകരണത്തോടെ ട്രൈബൽ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും കരിയർ ഗൈഡൻസ് സെമിനാറും നടത്തി. കള്ളിച്ചിത്ര ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജയന്തി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വരന്തരപ്പിള്ളി പഞ്ചായത്ത് അംഗം ഷബീറ ഹുസൈൻ അദ്ധ്യക്ഷയായി. തൃശൂർ വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്‌മെന്റ് ഓഫീസർ വി.എം. ഹംസ ക്ലാസെടുത്തു. കള്ളിച്ചിത്ര ആദിവാസി കോളനി ഊരുമൂപ്പൻ എം.കെ. ഗോപാലൻ, ലൈബ്രറി പ്രസിഡന്റ് അഡ്വ. എം.എ. ജോയ്, വഴികാട്ടി ട്രൈബൽ യൂത്ത് ക്ലബ് ചെയർമാൻ ബിജേഷ്, എം.എൻ. പുഷ്പൻ, അഡ്വ. ആദർശ് രാജ്, പി.എസ്. പ്രശാന്ത്, ആതിര പുഷ്പൻ, എം.എസ്. ശരത് എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് പുസ്തകങ്ങൾ വിതരണം ചെയ്തു.