 
കാഞ്ഞാണി: പഞ്ചായത്ത് ബസ് സ്റ്റാൻഡ് പാർക്കിംഗ് കേന്ദ്രമായി മാറി. കുറച്ച് ദിവസങ്ങളായി ബസ് സ്റ്റാൻഡിനുള്ളിൽ ചെറുതും വലുതുമായ വാഹനങ്ങൾ രാത്രിയും പകലും പാർക്ക് ചെയ്യുകയാണ്. മഴ പെയ്താൽ ബസ് സ്റ്റാൻഡ് ചോർന്ന് ഒലിച്ചിട്ട് യാത്രക്കാർക്ക് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്.
രാത്രി സമയങ്ങളിൽ ബസ് സ്റ്റാൻഡിലെ ലൈറ്റുകൾ ഒന്നും കത്തുന്നില്ല. ബസ് സ്റ്റാൻഡിൽ ലൈറ്റുകൾ കത്താത്തത് എറെ ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാത്രി സമയങ്ങളിൽ കഞ്ചാവ് മാഫിയകളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ബസ് സ്റ്റാൻഡ്. കഴിഞ്ഞ ദിവസം പുലർച്ചെ 45 കിലോ കഞ്ചാവാണ് ബസ് സ്റ്റാൻഡിൽ നിന്ന് അന്തിക്കാട് പൊലീസ് പിടിച്ചത്. ബസ് സ്റ്റാൻഡിനുള്ളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യുന്നത് കൊണ്ട് കച്ചവടം തീരെ ഇല്ല എന്ന് വ്യാപാരികൾ പറയുന്നു.