തൃശൂർ: ജില്ലയിൽ 322 പേർക്ക് കൂടി കൊവിഡ് 19 സ്ഥീരികരിച്ചു. 210 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,822 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,684 ആണ്. 5,776 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 320 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 21 പുരുഷന്മാരും 23 സ്ത്രീകളുമുണ്ട്. പത്ത് വയസിന് താഴെ 13 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.
ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ
കെ.ഇ.പി.എ ക്ലസ്റ്റർ 5
ടി.ടി. ദേവസി ജ്വല്ലറി വാടാനപ്പിള്ളി ക്ലസ്റ്റർ 5
ആരോഗ്യ പ്രവർത്തകർ 6
മറ്റ് സമ്പർക്ക കേസുകൾ 299
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 130
എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ് 50
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 68
സെന്റ് ജെയിംസ് അക്കാഡമി, ചാലക്കുടി 69
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 122
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 176
സി.എഫ്.എൽ.ടി.സി കൊരട്ടി 101
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ 294
സി.എഫ്.എൽ.ടി.സി നാട്ടിക 119
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 55
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 43