നന്തിപുലം: കേരള കർഷക സംഘം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തിപുലം പടശേഖരത്തിൽ നടത്തിയ ജൈവ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എം. ബബീഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. രാമകൃഷ്ണൻ, പി.കെ.എസ് ജില്ലാ സെക്രട്ടറി പി.കെ. ശിവരാമൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, കർഷക സംഘം കൊടകര ഏരിയ സെക്രട്ടറി എം.ആർ. രഞ്ജിത്ത്, അഡ്വ. എം.എൻ. ജയൻ, രജനി ശിവരാമൻ, ടി.ജി. അശോകൻ, എം.വി. സതീഷ് ബാബു എന്നിവർ സംസാരിച്ചു.