ചാലക്കുടി: എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി.
യോഗം ഡയറക്ടർ ബോസ് കാമ്പളത്ത്, കൗൺസിലർമാരായ ടി.കെ. മനോഹരൻ, പി.ആർ. മോഹനൻ, ടി.വി. ഭഗി, പി.എം. മോഹൻദാസ്, എ.കെ. ഗംഗാധരൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, എ.ടി. ബാബു, സി.എസ്. സത്യൻ, അനിൽ തോട്ടവീഥി, ബാബു തുമ്പരത്തി, സി.കെ. സഹജൻ, എ.ടി. സാബു, ടി.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, ശാന്തിയാത്ര, അന്നദാനം തുടങ്ങിയ ചടങ്ങുകൾ കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് യൂണിയൻ തലത്തിലും ശാഖകളിലും മഹാസമാധി ദിനാചരണം ആചരിച്ചു.