തൃപ്രയാർ സർക്കാർ ആശുപത്രിയിലെ മാമോഗ്രാം സെന്റർ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
പെരിങ്ങോട്ടുകര: സംസ്ഥാനത്തെ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ ആദ്യത്തേതായ മാമോഗ്രാം സെന്റർ തൃപ്രയാർ കിഴക്കേനട സർക്കാർ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഐ. അബൂബക്കർ, എ.വി ശ്രീവത്സൻ, ജനപ്രതിനിധികളായ സിജി മോഹൻദാസ്, ടി.കെ. പരമേശ്വരൻ, ഷീബ മനോഹരൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. സ്രീനിവാസൻ, എ.എസ്. ദിനകരൻ, വി.കെ. സുശീലൻ, എം.വി. സുരേഷ്, ധർമ്മരാജൻ പൊറ്റെക്കാട്ട്, ബി.ഡി.ഒ ജോളി വിജയൻ, ആശുപത്രി സൂപ്രണ്ട് ഡോ. റെജീന എന്നിവർ സംബന്ധിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്താണ് 78 ലക്ഷം രൂപാ ചെലവിൽ മാമോഗ്രാം സെന്റർ സ്ഥാപിച്ചത്. അൾട്രാസൗണ്ട് സ്‌കാനിംഗ്, എക്‌സറേ സൗകര്യങ്ങൾ ഇതോടൊപ്പം ഉണ്ട്. പരിശോധനാ സൗകര്യങ്ങൾ ന്യായമായ ഫീസിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ബ്ലോക്ക് പഞ്ചായത്ത് നിറവേറ്റുന്നതെന്ന് പ്രസിഡന്റ് പി.സി. ശ്രീദേവി പറഞ്ഞു.