തളിക്കുളം: പുതിയവീട്ടിൽ അബ്ദുൾ കാദർ (പി.കെ തളിക്കുളം 81 ) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനും വാടാനപ്പിള്ളി ഓർഫനേജ്, തളിക്കുളം ഇസ്‌ളാമിയ കോളേജ് സ്ഥാപക അംഗവും, ഇടശ്ശേരി സി.എസ്.എം സെൻട്രൽ സ്‌കൂൾ ട്രസ്റ്റ് കമ്മിറ്റി മെമ്പറും ആയി പ്രവർത്തിച്ചിരുന്നു. ഗൾഫാർ മുഹമ്മദാലിയുടെ റീജ്യണൽ എഡ്യുക്കേഷൻ ഡവലപ്‌മെന്റ് സെക്രട്ടറിയും തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ഐ.പി.എച്ച് ടവർ ഉടമ കൂടിയാണ്. ഭാര്യ : ഫാത്തിമ. മക്കൾ : മുഹമ്മദ് അലി, റസിയ, ഇക്ബാൽ, ആരിഫ്, സുമയ്യ, അസീം, അമീറ, സമീറ.. മരുമക്കൾ : നിഷ, മൻസൂർ, ജബീന, ഹുസ്‌ന, നജീബ്, ജസീറ, ഷഫീർ, ഷെറിൻ.