തൃശൂർ: 140 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 183 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 8,867 ആണ്. 5,909 പേർ രോഗമുക്തരായി. സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 13 പുരുഷന്മാരും 14 സ്ത്രീകളുമുണ്ട്. പത്ത് വയസിനു താഴെ 8 വീതം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. 989 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9717 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
ക്ലസ്റ്ററുകൾ
കെ.ഇ.പി.എ ക്ലസ്റ്റർ 25
ജി.എച്ച് ക്ലസ്റ്റർ 1
മലങ്കര ഹോസ്പിറ്റൽ ക്ലസ്റ്റർ 1
വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ 1
മറ്റ് സമ്പർക്ക കേസുകൾ 145
ആരോഗ്യ പ്രവർത്തകർ 2
അതിഥി തൊഴിലാളികൾക്ക്
ക്വാറന്റൈൻ സംവിധാനം
തൃശൂർ: മടങ്ങിവരുന്ന അതിഥി തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഓൾ ഇന്ത്യ ബിൽഡേഴ്സ് അസോസിയേഷനാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ക്വാറന്റൈനിൽ പോകുന്ന തൊഴിലാളികൾക്ക് താമസത്തിനും ഭക്ഷണത്തിനും അടക്കം 8,000 രൂപ വീതം അസോസിയേഷൻ ചെലവഴിക്കും. നോഡൽ ഓഫീസറായ ജില്ലാ ലേബർ ഓഫീസറുടെ മേൽനോട്ടത്തിലാണ് ക്വാറന്റൈൻ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഗവൺമെന്റ് എൽ.പി ആൻഡ് വി.എച്ച്.എസ്.ഇ സ്കൂൾ തൃശൂർ, ജി.യു.പി.എസ് രാമനാട്ടുകര, ജി.എൽ.പി.എസ് മുക്കാട്ടുകര എന്നീ സ്കൂളുകളും ശാന്തി ടൂറിസ്റ്റ് ഹോം തൃശൂർ, ആത്രേയം ആയുർവേദ ആശുപത്രി പാമ്പാടി, പ്രീമിലാക് കടങ്ങോട് എന്നീ കെട്ടിടങ്ങളാണ് നിലവിൽ ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. ഓൾ ഇന്ത്യ ബിൽഡേഴ്സ് അസോസിയേഷൻ: 9846030947, ജില്ലാ ലേബർ ഓഫീസ് 04872360469.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് തടയുന്നതിനായി ജില്ലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തൃശൂർ കോർപറേഷൻ 44-ാം ഡിവിഷൻ (ചീനിക്കൽ റോഡ്, സ്നേഹ അംഗൻവാടി വഴി, കൊമ്പൻ റോഡ്, വിന്റർഗ്രീൻ റോഡ്, ദുർഗാദേവി ക്ഷേത്രം റോഡ്, തെക്കുമുറി എന്നിവ ഉൾപ്പെടുന്ന പ്രദേശം), ഏങ്ങണ്ടിയൂർ 12-ാം വാർഡ് (തിരുമംഗലം).
ഒഴിവാക്കിയ പ്രദേശങ്ങൾ
ചേലക്കര 13, 14, 17 വാർഡുകൾ, തൃശൂർ 40-ാം ഡിവിഷൻ, കണ്ടാണശ്ശേരി 5, 6 വാർഡുകൾ, അന്തിക്കാട് 12-ാം വാർഡ്, ഗുരുവായൂർ 31, 36 ഡിവിഷനുകൾ, കുഴൂർ 9-ാം വാർഡ് (മൈത്ര ഭാഗം വീട്ടുനമ്പർ 220 മുതൽ 261 വരെ), കയ്പമംഗലം 15-ാം വാർഡ്, വരന്തരപ്പിള്ളി 12-ാം വാർഡ്, ഏങ്ങണ്ടിയൂർ 15-ാം വാർഡ്.