mmm
അന്തിക്കാട് കോൺഗ്രസ് കർഷകബിൽ കത്തിച്ച് പ്രതിഷേധിക്കുന്നു

അന്തിക്കാട്: കർഷക കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ സർക്കാർ പാസാക്കിയ കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ ബിൽ കത്തിച്ച് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സന്ദീപ് ബാബു മോഹൻദാസ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.ബി. സജീവ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ നാട്ടിക, കോൺഗ്രസ് നേതാക്കളായ ഇ.ഐ. ആന്റോ, അജയ ഗുപ്തൻ, ശ്രീജിത്ത് പുന്ന പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.