ചാലക്കുടി: താലൂക്കിലെ വിവിധ വകുപ്പുകളുടെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ അവലോകനം ചെയ്യുന്നതിന് തഹസിൽദാർ ഇ.എൻ രാജുവിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, വി.ആർ. സുനിൽകുമാർ തുടങ്ങിയവർ ഓൺലൈനിൽ യോഗത്തിൽ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വിവിധ പഞ്ചായത്തു പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കാലവർഷക്കെടുതികളെ നേരിടുന്നതിന് സജ്ജമാണെന്ന് വനം വകുപ്പ്, അഗ്‌നി സുരക്ഷ, പൊലീസ്, തദ്ദേശ സ്വയം ഭരണം വകുപ്പ് പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി.