തൃശൂർ: വർഗീയത പറയുന്നതിലും പ്രചരിപ്പിക്കുന്നതിലും സി.പി.എമ്മും ബി.ജെ.പിയും ഒരേ നുകത്തിൽ കെട്ടിയ കാളകളാണെന്ന് വി.ഡി. സതീശൻ എം.എൽ.എ. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ഇടതുമുന്നണി സർക്കാർ സ്വയം രാജിവച്ച് ഒഴിയുന്നില്ലെങ്കിൽ ജനങ്ങൾ അവരെ പുറത്താക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ''സ്പീക്ക് അപ്പ് കേരള'യുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റിന് മുൻപിൽ നടന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, അനിൽ അക്കര എം.എൽ.എ, യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സി.എ. മുഹമ്മദ് റഷീദ്, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, ജോസഫ് കുര്യൻ, പി.ആർ.എൻ. നമ്പീശൻ, മാർട്ടിൻ പോൾ, മനോജ് ചിറ്റിലപ്പിള്ളി, ഐ.പി. പോൾ, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, അനിൽ പൊറ്റേക്കാട്, സി. എസ്. ശ്രീനിവാസൻ,എം.കെ. അബ്ദുൽസലാം, സി.ഒ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.