തൃശൂർ: കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുമുന്നണി സർക്കാരിൻ്റെ തണലിൽ കേരളം സ്വർണ്ണ കള്ളക്കടത്തുക്കാരുടേയും അന്താരാഷ്ട്ര തീവ്രവാദി സംഘങ്ങളുടേയും ഇടത്താവളമായി മാറിയിരിക്കുകയാണെന്ന് ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം. കേരളം കണ്ടതിൽ വച്ച് എല്ലാ മേഖലകളിലും തികഞ്ഞ പരാജയമാണ് ഈ സർക്കാരെന്നും

കുറച്ചെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻ്റ് വി.കെ. കാർത്തികേയൻ അദ്ധ്യക്ഷനായി. എൻ.വി. രഞ്ജിത്ത്, കെ.യു. വേണുഗോപാൽ, മോഹൻദാസ് നെല്ലിപറമ്പിൽ, അനിൽ പൊന്നാരശ്ശേരി, സേതുമാധവൻ, മോഹൻദാസ് പൂശ്ശേരി, ലീല നാരായണൻ, എ.ടി. സന്തോഷ്, ലക്ഷ്മണൻ കാനാട്ടുകര, സുധൻ പുളിയ്ക്കൽ, എം.ഡി. മുകേഷ്, കലേശൻ എന്നിവർ പ്രസംഗിച്ചു.