തൃശൂർ: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി സമിതി രൂപീകരിച്ചു. കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത്, ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചാണ് സമിതി രൂപീകരിച്ചത്. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സമിതിയിൽ ഉണ്ടാകും. കളക്ടർ എസ്. ഷാനവാസാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഈ വകുപ്പുകളെ ഏകോപിപ്പിച്ച് റോഡുകളുടെ അറ്റകുറ്റ പണികൾ അടിയന്തരമായി നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ സമിതി രൂപീകരിച്ചത്. പി.ഡബ്ല്യു.ഡി(റോഡ്‌സ് ) എക്‌സിക്യൂട്ടിവ് എൻജിനിയർ ബിജി പി.വി, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എൻജിനിയർ ഷാജു എം.എ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ രാജേഷ് എം.ആർ, തൃശൂർ അഡീഷണൽ എസ്.പി: കെ.പി. കുബേരൻ, കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനിയർ ശിവരാമൻ വി. വി, തൃശൂർ വെസ്റ്റ് എസ്.ഐ: ബൈജു കെ.സി എന്നിവർ യോഗത്തിൽ പങ്കെടുത്തു.