ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ചാവക്കാട് താലൂക്ക് ഓഫീസ് മാർച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ചാവക്കാട്: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറിമാരായ സുമേഷ് തേർളി, ടി.വി. വാസുദേവൻ, എ. വേലായുധ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. പ്രവർത്തകരെ പിന്നീട് ചാവക്കാട് പൊലീസ് അറസ്റ്റു ചെയ്തു നീക്കി.