 
വെള്ളാങ്ങല്ലുർ: ചട്ടവിരുദ്ധമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാൻ സി.പി.എം നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചിറ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് തോമസ് ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് മനോജ് ഐ.എസ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, ജനറൽ സെക്രട്ടറി സുനിൽ വർമ്മ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുധീഷ് കുന്നത്ത്, ജെനീഷ് കുറ്റിപ്പറമ്പത്ത്, ശ്രീജിത്ത് പണ്ടാരപറമ്പിൽ, രശ്മി അനിൽ, സിജിത അനീഷ് എന്നിവർ സംസാരിച്ചു.