തൃശൂർ: ജില്ലയിൽ 369 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 9236 ആണ്. 6148 പേർ രോഗമുക്തരായി. സമ്പർക്കം വഴി 363 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം അറിയില്ല.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാല് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിനു മുകളിൽ 24 പുരുഷൻമാരും ഒമ്പത് സ്ത്രീകളുമുണ്ട്. പത്ത് വയസിനു താഴെ 16 ആൺകുട്ടികളും 14 പെൺകുട്ടികളുമുണ്ട്. 968 പേർ വീടുകളിൽ ചികിത്സയിലാണ്.
9884 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്നലെ 185 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1761 പേർക്ക് ആന്റിജൻ പരിശോധന നടത്തി.
ക്ലസ്റ്ററുകളിലെ രോഗബാധ:
ഇസ ഗോൾഡ്- 2,
ഇഷാര ഗോൾഡ്- 1,
കെ.ഇ.പി.എ- 1,
എലൈറ്റ് (ആരോഗ്യ പ്രവർത്തകർ)- 1,
മറ്റ് സമ്പർക്ക കേസുകൾ- 342.
ആരോഗ്യ പ്രവർത്തകർ- 9,
ഫ്രന്റ് ലൈൻ വർക്കർ- 1.