നെടുമ്പാൾ: ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടം. ഇന്നലെ രാവിലെ ഏഴോടെയുണ്ടായ ചുഴലിക്കാറ്റിൽ നെടുമ്പാളിലെ കാരിക്കോട്ട് കുടുംബ ക്ഷേത്രത്തിന്റെ നടപ്പന്തൽ തകർന്നു. കാരിക്കോട്ട് സുരേന്ദ്രന്റെ ടെമ്പോയുടെ മുകളിലേക്ക് തേക്കും, ജാതിയും വീണ് വാഹനം തകർന്നു. പുത്തൻപുര രഘുവിന്റെ വീട്ടുപറമ്പിലെ തേക്ക്, മാവ്, ജാതി എന്നിവ കടപുഴകി വീണു. പുത്തൻപുര അനിലിന്റെ വീടിന്റെ ട്രസ്സിന് മുകളിൽ പ്ലാവ് വീണ് ഭാഗികമായി കേട്പാട് സംഭവിച്ചു. പുത്തൻപുര മോഹനന്റെ പലഹാര നിർമ്മാണ യൂണിറ്റിന് മുകളിൽ മരം വീണു ഷെഡ്ഡ് തകർന്നു. മേഖലയിൽ വ്യാപകമായി തെങ്ങ്, ജാതി, വാഴ തുടങ്ങിയ വിളകൾക്ക് നാശം സംഭവിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. മേഖലയിൽ വൈദ്യുതി തടസപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കേരള കർഷകസംഘം പറപ്പൂക്കര മേഖലാ സെക്രട്ടറി ഷാജു കോബാറക്കാരൻ സ്ഥലം സന്ദർശിച്ച് കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ ധനസഹായം ലഭ്യമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.