ബി.എ ഇംഗ്ലിഷ് ലിറ്ററേച്ചർ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ദേവിക വിനോദിന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധകൃഷ്ണൻ ഉപഹാരം നൽകുന്നു.
കാഞ്ഞാണി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക വിനോദിന് ബി.ജെ.പി ഒന്നാം വാർഡ് കമ്മിറ്റിയുടെ ഉപഹാരം നൽകി. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ആദരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത്, വാർഡ് കമ്മിറ്റി അംഗങ്ങളായ രതീഷ് കൂനത്ത്, മനോജ് പണിക്കശ്ശേരി, മഹേഷ് പൊടിയാട്ടിൽ എന്നിവർ പങ്കെടുത്തു.