house
ആളൂരിലെ സ്മിത മോഹൻലാലിന് മേഴ്‌സി കോപ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറുന്നു

ചാലക്കുടി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഴ്‌സി കോപ്‌സ് ചാരിറ്റബിൾ ട്രസ്റ്റ്, ആളൂരിലെ പരേതനായ എടത്താടൻ മോഹൻലാൽ ഭാര്യ സ്മിതയുടെ കുടുംബത്തിനായി നിർമ്മിച്ച വീട് കൈമാറി. ഇതോട് അനുബന്ധിച്ചു നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. താക്കോൽ ദാന കർമ്മം മേഴ്‌സി തോപ്‌സിന്റെ സജീവ പ്രവർത്തകയായ സിൽവ സുനിൽകുമാർ നിർവഹിച്ചു. മേഴ്‌സി കോപ്‌സ് ചെയർമാനും തൃശൂർ പബ്ലിക് പ്രോസിക്യൂട്ടറുമായ കെ.ബി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച. തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദർശൻ മുഖ്യപ്രഭാഷണം നടത്തി. ആളൂർപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിസ് സംസാരിച്ചു. പ്രതിമാസം എട്ട് ലക്ഷം രൂപയോളം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്ന ട്രസ്റ്റ് ചാലക്കുടിയിലെ മർച്ചന്റ് അസോസിയേഷൻ അപേക്ഷ പ്രകാരമാണ് സ്മിതാ മോഹൻലാലിന് വീട് നിർമ്മിച്ചു നൽകിയത്.