edathy-samskarka-nilayam
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ചാമക്കാല ഐ.എച്ച്.ഡി.പി കോളനിയിലെ സാംസ്‌കാരിക നിലയം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിക്കുന്നു

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ചാമക്കാല ഐ.എച്ച്.ഡി.പി കോളനിയിലെ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ബി.ജി വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി സതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ മനോഹരൻ, ബ്ലോക്ക് പഞ്ചായത്തംഗം ലൈല മജീദ്, അഡ്വ. വി.കെ ജ്യോതിപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം നിർമ്മിച്ചത്.