ചാവക്കാട്: എടക്കഴിയൂർ പഞ്ചവടിയിൽ ലോട്ടറി വിൽപ്പനക്കാരനെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി വേണുവിനെ(48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട തുറക്കാത്തതിനെ തുടർന്ന് സമീപത്തുള്ള കടക്കാർ ചാവക്കാട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പൂട്ട്‌ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇയാൾ മരിച്ച് കിടക്കുന്നത് കണ്ടത്.