pratapan

തൃശൂർ: കേന്ദ്രസർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒ.ബി.സി സംവരണം അട്ടിമറിക്കുന്നതായി ചൂണ്ടിക്കാട്ടി ടി.എൻ പ്രതാപൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ ഒ.ബി.സി സംവരണം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് എ.വി. സജീവൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടുവരികയാണ്.

ഈ സാഹചര്യത്തിൽ കൺസ്യുമർ അഫയേഴ്‌സ്, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിലെ വകുപ്പ് തല അണ്ടർ സെക്രട്ടറി മദൻ മോഹൻ മൗര്യ എഫ്.സി.ഐ ചെയർമാന് നൽകിയ കത്തിലാണ്, സംവരണം വേണ്ടെന്ന് വച്ചത് കേന്ദ്രസർക്കാരിന്റെ താത്പര്യം സംരക്ഷിക്കാനാണെന്ന് പ്രസ്താവിക്കുന്നത്.

കോടതിയിൽ ഇക്കാര്യം പ്രതിരോധിക്കാനാണ് തീരുമാനമെന്നും ഇക്കഴിഞ്ഞ മാർച്ച് 20ന് എഴുതിയ കത്തിലുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ടി.എൻ പ്രതാപന്റെ ആരോപണം. സാമൂഹികനീതി ഉറപ്പാക്കുന്നതിന്റെ ഏറ്റവും അടിസ്ഥാനവും പ്രധാനപ്പെട്ടതുമായ സംവരണത്തെ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നത് സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയമാണെന്ന് ടി.എൻ പ്രതാപൻ കുറ്റപ്പെടുത്തി.

ഏകശിലാത്മക രാഷ്ട്രീയ വിചാരം ക്ഷേമ സങ്കല്പത്തിന് വിഘാതമാകുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ നയം വ്യക്തമാക്കണമെന്നും ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മന്ത്രാലയത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന് കത്തും നൽകി. ബീഹാർ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബീഹാറിലെ പ്രബല കക്ഷിയും എൻ.ഡി.എ അംഗമായ എൽ.ജെ. പിയുടെ മന്ത്രിക്കെതിരെയും എൻ.ഡി. എക്കെതിരെയും സംവരണ വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കപ്പെടാനാണ് സാദ്ധ്യത.

കെ.​പി.​എം.​എ​സ് ​ഉ​പ​വാ​സം

തൃ​ശൂ​ർ​ ​:​ ​കെ.​പി.​എം.​എ​സ് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​ഉ​പ​വാ​സ​ ​സ​മ​രം​ ​ന​ട​ത്തി.​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ലെ​ ​ന​യ​മ​ന​ങ്ങ​ൾ​ ​പി.​എ​സ്.​സി​ക്ക് ​വി​ടു​ക,​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ൽ​ ​സം​വ​ര​ണം​ ​ന​ട​പ്പി​ലാ​ക്കു​ക,​ ​ഇ.​എ​സ്.​ഐ​ ​ക​ര​ട് ​വി​ജ്ഞാ​പ​നം​ ​റ​ദ്ദാ​ക്കു​ക​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​യി​രു​ന്നു​ ​ഉ​പ​വാ​സം.
വ​ർ​ഗീ​സ് ​തൊ​ടു​പ​റ​മ്പി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​പി.​എം.​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ലോ​ച​ന​ൻ​ ​അ​മ്പാ​ട്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​കെ​ ​രാ​ധ​കൃ​ഷ്ണ​ൻ,​ ​കെ.​എ​സ് ​വി​മ​ൽ​ ​കു​മാ​ർ,​ ​പി.​കെ​ ​ശി​വ​ൻ,​ ​ബാ​ബു​ ​അ​ത്താ​ണി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​കെ​ ​ബി​നു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സി.​എ​ ​ശി​വ​ൻ​ ​സ്വാ​ഗ​ത​വും​ ​സെ​ക്ര​ട്ട​റി​ ​സി.​കെ​ ​ലോ​ഹി​ദാ​ക്ഷ​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.