mlaya-flok-malsya-krishii
ബയോ ഫ്‌ളോക്ക് മത്സ്യക്ഷിയുടെ ഉദ്ഘാടനം മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ നിർവഹിക്കുന്നു

കയ്പമംഗലം: സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയായ ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷിയുടെ ഉദ്ഘാടനം മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രൻ നിർവഹിച്ചു. ഫിഷറീസ് ഇൻസ്പെക്ടർ സിമി റോസ് ആൻഡ്രൂസ് ക്ലാസെടുത്തു.

വൈസ് പ്രസിഡന്റ് സുവർണ്ണ ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു, പൂവ്വത്തുംകടവ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, പ്രമോട്ടർ രേഷ്മ രജിത്, ജനപ്രതിനിധികളായ വി.എസ് രവീന്ദ്രൻ, ബിന്ദു സന്തോഷ്, കെ.വൈ അസീസ്, അജിത് കുമാർ, വി.കെ രഘുനാഥ്, കെ.കെ അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.