പുതുക്കാട്: സ്വർണ്ണക്കള്ളക്കടത്തിന് കൂട്ടുന്നിന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപെട്ട് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ചാ പ്രവർത്തകർ മാർച്ച് നടത്തി. നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ മാളിയേക്കൽ അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സുരേഷ്, വടുതല നാരായണൻ, അരവിന്ദാക്ഷൻ, രാഹുൽ നന്തിക്കര തുടങ്ങിയവർ നേതൃത്വം നൽകി.