adima-kunji

കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം വായനശാലയ്ക്ക് സമീപം പള്ളിപ്പറമ്പിൽ മുഹമ്മദ് മകൻ അടിമക്കുഞ്ഞി (92) നിര്യാതനായി. മുൻ വോളിബാൾ താരവും ചെന്ത്രാപ്പിന്നിയിൽ വോളിബാളിന്റെ വളർച്ചയിൽ മുഖ്യപങ്കു വഹിച്ചിട്ടുള്ള അടിമക്കുഞ്ഞി എസ്.എൻ.ജി.എസ് സമാജം അംഗവും, 1967 ൽ തുടക്കം കുറിച്ച എസ്.എൻ.എസ്.സി വോളിബാൾ ടൂർണ്ണമെന്റിന്റെ മുഖ്യ സംഘാടകനുമായിരുന്നു. ചെന്ത്രാപ്പിന്നി മേഖലയിലെ ആദ്യത്തെ ടാക്‌സി ഡ്രൈവറുമായിരുന്നു. ഭാര്യ: പരേതയായ അലീമ. മക്കൾ: നൗഷാദ്, സിദ്ദിഖ്, നദീറ, പരേതയായ മുംതാസ്, നസീർ (വോളിബാൾ കളിക്കാരൻ), നാസർ. മരുമക്കൾ: റഷീദ, റസിയ, സൈദ്, ജബ്ബാർ, ഷമീന, റസിയ. കബറടക്കം നടത്തി.