ചാലക്കുടി:ചൗക്ക കുട്ടാടംചിറ കുളത്തനടുത്ത് പ്രവർത്തിക്കുന്ന താത്കാലിക കച്ചവട സ്ഥാപനങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്ന ഷെഡ്ഡുകൾക്ക് നേരെയായിരുന്നു ആക്രമണം. ഇതിൽ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ദിവസച്ചന്തയുടെ ഷെഡ്ഡും ഉൾപ്പെടും. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവിടെ കച്ചവടം നടത്തുന്നവർ കുളത്തിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന് ഒരു വഭാഗം ആളുകൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടെയാണ് രാത്രിയിലെ ഷെഡ്ഡുകൾക്ക് നേരെയുള്ള ആക്രമണം. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. മാലന്യങ്ങൾ കുളത്തിലേക്ക് എത്താത്ത വിധമാണ് കച്ചവടം നടത്തുന്നതെന്ന് കുടുംബശ്രീ ചെയർപേഴ്‌സൺ സരിത രാമകൃഷ്ണൻ പറഞ്ഞു.