ചാലക്കുടി: ഇറിഗേഷൻ ക്വാർട്ടേഴ്‌സ് റോഡ് സുഭദ്രയിൽ ടി.കെ കേശവൻകുട്ടിയുടെ (അപ്പോളോ ടയേഴ്‌സ്) ഭാര്യ ലക്ഷ്മി കേശവൻകുട്ടി (59) നിര്യാതയായി. മക്കൾ: ടി. ശരത് മേനോൻ (അബുദാബി), സുഭദ്ര ലിനേഷ് (ദുബായ്). മരുമക്കൾ: എലനോറ നോളി, ലിനേഷ് നമ്പ്യാർ. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും സമാധാന പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സമാധാനം പരമേശ്വരന്റേയും പ്രശസ്ത വിവർത്തക സുഭദ്രാ പരമേശ്വരന്റേയും മകളാണ്. സി.ഐ.സി.സി ജയചന്ദ്രനും സലീല നന്ദകുമാറും സഹോദരങ്ങളാണ്. സംസ്‌ക്കാരം പിന്നീട് ചാലക്കുടിയിൽ നടക്കും.