കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് ഹരിത കേരള മിഷൻ ശുചിത്വ പദവി പ്രഖ്യാപനം തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ പുതിയവീട്ടിൽ, മതിലകം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. ഗിരിജ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എ. സൈനുദ്ധീൻ, അജീഷ നവാസ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ മിനി അരയങ്ങാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്ക്, ഹരിത കേരളം മിഷൻ പഞ്ചായത്ത് കോ- ഓർഡിനേറ്റർ പുരുഷോത്തമൻ, തുടങ്ങിയവർ പങ്കെടുത്തു.