valapad-arappa
വലപ്പാട് പഞ്ചായത്തിൽ അറപ്പ സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വലപ്പാട് ബീച്ചിൽ പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ നിർവഹിക്കുന്നു

വലപ്പാട്: ഗ്രാമ പഞ്ചായത്തിലെ മൂന്ന് അറപ്പതോടുകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് ആഴം കൂട്ടിയാണ് സംരക്ഷിക്കുന്നത്. വലപ്പാട് ബിച്ച് കടലേറ്റ അറപ്പ, വട്ടപ്പരത്തി അറപ്പ, കഴിബ്രം പനച്ചി ചുവട് അറപ്പ എന്നിവയാണ് സംരക്ഷിക്കുക. പദ്ധതിയുടെ ഉദ്ഘാടനം വലപ്പാട് ബീച്ചിൽ പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. ഷജിത്ത് അദ്ധ്യക്ഷനായി. കെ.എം. അബ്ദുൾ മജിദ് ,ജയഭാരതി ഭാസ്‌കരൻ , സി.കെ. കുട്ടൻ, പി.ബി. കണ്ണൻ, തുളസി സന്തോഷ്, ജോയ്‌സി വർഗീസ് ആശ എന്നിവർ സംസാരിച്ചു.

അറപ്പകളിൽ ബാർജ് ഇറക്കി അതിനു മുകളിൽ ജെ.സി.ബി ഉപയോഗിച്ച് ചെളിയും മണ്ണും നീക്കി ആഴം വർദ്ധിപ്പിച്ചാണ് അറപ്പതോടുകൾ സംരക്ഷിക്കുന്നത്.