തൃപ്രയാർ: തീരദേശ പഞ്ചായത്തുകളിൽ ഇന്നലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വലപ്പാട് പഞ്ചായത്തിൽ 12 പേർക്കും നാട്ടിക, തളിക്കുളം, വാടാനപ്പിള്ളി പഞ്ചായത്തുകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വലപ്പാട് പഞ്ചായത്തിൽ സ്ഥിരീകരിച്ചവരിൽ തൃപ്രയാറിലെ മാൾ ജീവനക്കാരിയും മാതാപിതാക്കളും ഉൾപ്പെടുന്നു.