ചാലക്കുടി:കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റോഫീസിന് മുമ്പിൽ അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
കിസാൻ ജനത ജില്ലാ സെക്രട്ടറി വിൻസന്റ് പുത്തൂർ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം നേതാവ് അഡ്വ.കെ.എ. ജോജി അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.വി. ജോഫി, സി.പി.എം ഏരിയാ സെക്രട്ടറി ടി.എ. ജോണി, ജനതാദൾ എസ്.നേതാവ് ജോസ്.ജെ. പൈനാടത്ത്, എം.കെ. തങ്കപ്പൻ, ജോർജ്ജ്.വി. ഐനിക്കൽ തുടങ്ങിയവർ സംസാരിച്ചു.