ചാലക്കുടി: നോർത്ത് ചാലക്കുടിക്കാരുടെ ചിരകാല അഭിലാഷമായ സെന്റ് ജോസഫ് ചർച്ച് റോഡിന്റെ നവീകരണം പൂർത്തിയാകുന്നു. മൂത്തേടൻ ബസ് സ്റ്റോപ്പ് മുതൽ പള്ളിവരെ റോഡ് ടൈൽ വിരിച്ച് നവീകരിക്കുന്ന പ്രവൃത്തിക്ക് 11.45 ലക്ഷം രൂപയാണ് ചെലവ്. ഇന്റർ ലോക്ക് ടൈൽ വിരിച്ച് വെള്ളക്കെട്ട് ഇല്ലാതാക്കുന്ന ഐറിഷ് മാതൃകയിലെ റോഡാണ് നിർമ്മിക്കുന്നത്. എക്കാലത്തും നാട്ടുകാരുടെ തീരാശാപമായി കിടന്ന റോഡാണ് പുനഃർജ്ജനിയുണ്ടാകുന്നത്. നാട്ടുകാർക്കും വാർഡിലെ നിരവധി കുടുംബങ്ങൾക്കും ഉപകരിക്കുന്നതാണ് റോഡ്. ആധുനിക രീതിയിൽ നവീകരിക്കുന്ന റോഡ് നാലു ദിവത്തിനകം പൂർത്തിയാകുമെന്ന് നഗരസഭാ വൈസ് ചെയർമാൻ വിൽസം പാണാട്ടുപറമ്പിൽ പറഞ്ഞു. വാർഡ് കൗൺസിലർ കൂടിയായ വിൽസൺ പാണാട്ടുപറമ്പിലിന്റെ നിതാന്ത പരിശ്രമമാണ് റോഡ് നവീകരണത്തിന് കാരണമായത്.