തൃശൂർ: കുടിവെള്ള പ്രശ്നം നേരിടുന്ന ഒന്നര ലക്ഷത്തോളം പേർക്ക് ആശ്വാസമേകാൻ ജലജീവൻ പദ്ധതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പത്ത് ശതമാനം ഗുണഭോക്തൃ വിഹിതത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതിയുടെ ലക്ഷ്യം എല്ലാ ഗ്രാമീണഭവനങ്ങളിലും ശുദ്ധ ജലം എത്തിക്കുക എന്നതാണ്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടത്തിപ്പ്. മൂന്ന് മുതൽ ആറ് മാസം വരെ നീളുന്ന ആദ്യ ഘട്ടത്തിൽ ആസൂത്രണം, ശേഷി വർദ്ധിപ്പിക്കൽ, പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ്, പഞ്ചായത്ത് തലത്തിലുള്ള ജലശുചിത്വ സമിതികൾ രൂപീകരിക്കൽ എന്നിവയാണ്. ആറ് മുതൽ 12 മാസം വരെയാണ് രണ്ടാം ഘട്ടം. അതിൽ ജലസ്രോതസുകളുടെ വിലയിരുത്തലും ഗുണനിലവാര പരിശോധനയും ജലസ്രോതസുകളുടെ അടിസ്ഥാന സൗകര്യ വികസനം, ജിയോ ടാഗിംഗ്, താരിഫ് ഫിക്‌സേഷൻ, ജലവിതരണ പദ്ധതികളുടെ കമ്മീഷൻ എന്നിങ്ങനെയും മൂന്നാം ഘട്ടത്തിൽ ജലവിതരണ പദ്ധതികളുടെ നടത്തിപ്പും പരിപാലനവും എന്നിങ്ങനെയുമായിരിക്കും നടത്തിപ്പ്. ജില്ലയിൽ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനു വേണ്ടി പുതിയ പദ്ധതികൾ അംഗീകരിക്കൽ, അംഗീകരിച്ച പദ്ധതികളുടെ പുതുക്കിയ അനുമതി ലഭ്യമാക്കൽ എന്നീ കാര്യങ്ങൾക്ക് തുടക്കമായി. ഗുണഭോക്താക്കളിൽ നിന്നുള്ള അപേക്ഷകൾ ഉടൻ സ്വീകരിക്കാനുള്ള നടപടികളും പൂർത്തിയായി വരുന്നു. നിലവിൽ അനുമതി വാങ്ങിയ പദ്ധതികളിൽ എല്ലാം നടപ്പിലാക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി വരുന്നു. ജില്ലയിൽ 21 പഞ്ചായത്തുകളിൽ 13021 വീടുകളിൽ കുടിവെള്ള നൽകുന്ന പ്രവൃത്തിക്കും തുടക്കമായി.
തൃശൂർ ജില്ലയിൽ