pachaka-thozhilalikal
സ്കൂൾ പാചക തൊഴിലാളികൾ ഗീതഗോപി എം.എൽ.എക്ക് വസതിയിലെത്തി നിവേദനം നൽകുന്നു.

തൃപ്രയാർ: സ്‌കൂൾ പാചകതൊഴിലാളികൾ ഒക്ടോബർ 12ന് സഹന സമരം ആരംഭിക്കുന്നു. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വസതികൾക്കുമുൻപിൽ കുത്തിയിരിപ്പ് സമരം നടത്താനാണ് തീരുമാനം. ജൂൺ മുതൽ തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തതിനാൽ ദാരിദ്ര്യവും പട്ടിണിയുമാണ്. വേതന വർദ്ധനവിന്റെ കുടിശ്ശിഖ പോലും ഇതുവരെ നൽകിയിട്ടില്ല.

സ്‌കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസ് ജില്ലാ കമ്മിറ്റി അടിയന്തര ആവശ്യങ്ങളുന്നയിച്ച് സങ്കടഹർജി ഗീത ഗോപി എം.എൽ.എക്ക് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസിന്റെ നേതൃത്വത്തിൽ ശ്രീധരൻ തേറമ്പിൽ, കെ.എസ്. ജോഷി, പി.എം. ഷംസുദീൻ, റോസി റപ്പായി, സേതുലക്ഷ്മി, ലക്ഷ്മികുമാരി എന്നിവർ സംബന്ധിച്ചു. എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, ഇ.ടി. ടൈസൺ മാസ്റ്റർ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.