തൃശൂർ: കൊവിഡ് രോഗമുക്തനായ കല്ലേറ്റുംകര കേരള ഫീഡ്സ് ജീവനക്കാരനായ കുറിച്ചികാട്ടിൽ മീരാസ എന്ന വ്യക്തി മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ നൽകി. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ അനിൽ അക്കര എം.എൽ.എ ഉപകരണം ഏറ്റുവാങ്ങി. കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കും, ആതുരാലയങ്ങൾക്കും സമൂഹത്തിന്റെ വലിയ പിന്തുണ കരുത്തേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാണ (എയർ ഫോർ കെയർ) പദ്ധതിയിലേക്ക് 12000 രൂപ ചെലവു വരുന്ന ഒരു യൂണിറ്റിനുള്ള ചെക്കും ചടങ്ങിൽ കൈമാറി. പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സൂപ്രണ്ട് ആർ. ബിജുകൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഡോ. സി. രവീന്ദ്രൻ, കെ.എൻ. നാരായണൻ, വിൽസൺ കെ.അബ്രഹാം, രാജേന്ദ്രൻ അരങ്ങത്ത്, സുരേഷ് അവണൂർ തുടങ്ങിയവർ പങ്കെടുത്തു.