മുല്ലശ്ശേരി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 25ന് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുളള മുല്ലശ്ശേരി പോസ്റ്റ് ഓഫീസ് ധർണ്ണ കേരള കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭാ ജില്ലാ കമ്മിറ്റി അംഗം ഷാജി കാക്കശ്ശേരി അദ്ധ്യക്ഷനായി. എൽ.ജെ.ഡി ദേശീയ നിർവഹണ സമിതി അംഗം അജി ഫ്രാൻസിസ്, സി.ബി. സുനിൽ കുമാർ, ടി.വി. ഹരിദാസൻ, വി.ആർ. മനോജ്, കെ.പി. അലി, ജന്നി ജോസഫ്, ശ്രീകുമാർ വാക, എന്നിവർ സംസാരിച്ചു. വി.എൻ. സുർജിത് സ്വാഗതവും ലതി വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി.