mmmm
,

തൃശൂർ- കാഞ്ഞാണി വാടാനപ്പിള്ളി സംസ്ഥാനപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അരിമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്യുന്നു.

അരിമ്പൂർ: തൃശൂർ - കാഞ്ഞാണി വാടാനപ്പിള്ളി സംസ്ഥാനപാതയിൽ പെരുമ്പുഴ പാലത്തിന് സമീപം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അരിമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ. ജോസ് അദ്ധ്യക്ഷനായി. സി.ഐ. സെബാസ്റ്റ്യൻ, കെ.കെ. ബാബു, കെ.ബി. ജയറാം, അഡ്വ. വി. സുരേഷ്, ജയിംസ് പല്ലിശ്ശേരി, പി. സത്യാനന്ദൻ, സി.പി. ജോർജ്ജ് എന്നിവർ സംസാരിച്ചു.