ചാവക്കാട്:ചാവക്കാട് നഗരസഭാ ചെയർമാനും ഡ്രൈവറും ഉൾപ്പെടെ ചാവക്കാട് നഗരസഭയിൽ ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 144 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ പത്ത് പേർക്ക് കൊവിഡ് കണ്ടെത്തി. ഒരുമനയൂർ പഞ്ചായത്തിലെ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നും രോഗ ലക്ഷണമുള്ളവർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.