വടക്കാഞ്ചേരി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് തട്ടിപ്പ് കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ നിൽപ്പു സമരം നടത്തി. വടക്കാഞ്ചേരി നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാരുടെ പങ്കിനെ കുറിച്ചും സി.ബി.ഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി ഷാഹിദ റഹ്‌മാൻ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ അദ്ധ്യക്ഷനായി. പി.എൻ. വൈശാഖ്, ടി.വി. സണ്ണി, എ.എസ്. ഹംസ എന്നിവർ പ്രസംഗിച്ചു.