ചാലക്കുടി: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ അമിത ചുങ്കപ്പിരിവിനും, നിർമ്മാണ സ്തംഭനത്തിനും എതിരെ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പൊങ്ങം മുതൽ വാണിയമ്പാറ വരെ 100 കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. ചാലക്കുടി ട്രങ്ക് റോഡ് ജംഗ്ഷനിൽ നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം കെ.വി. രാകേഷ് ഉദ്ഘാടനം ചെയ്തു. ദേശീയ പാത നിർമ്മാണത്തിന്റെ പേരിൽ നടക്കുന്ന കൊള്ളയ്‌ക്കെതിരെ ബി.ജെ.പിയും കോൺഗ്രസും മുഖംതിരിഞ്ഞു നിൽക്കുകയാണെന്ന് രാകേഷ് ചൂണ്ടിക്കാട്ടി. ടോൾ പിരിവ് ആരംഭിച്ച് എട്ട് വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണത്തിന്റെ 70 ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊങ്ങത്ത് നടന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ.സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.സി. നിഖിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.ആർ. സുമേഷ്, എം.ജെ. ബെന്നി, ഷിബു വർഗീസ്, വി.എം. രമ്യ, എം.കെ. പ്രമോദ്, വിഷ്ണു ഗോപി, ജ്യോതിഷ് എൻ.എസ്, എൻ.കെ. സനീഷ് എന്നിവർ പ്രസംഗിച്ചു.